ഓണസദ്യ 

കറികൾ മാറി മാറി വിളമ്പിക്കൊണ്ടിരുന്നു. ഞാനും അപ്പൂപ്പനും നിലത്തു ചമ്പ്രം പടിഞ്ഞിരുന്നു. ചൂടോടു കൂടിയ കുത്തരിച്ചോറിൽ വിളമ്പിയ സാമ്പാറിന്റെ മണം അവിടെയാകെ പരന്നിരുന്നു. ഉപ്പേരിയും ശര്കരവരട്ടിയും കഴിച്ചുകൊണ്ട് അക്ഷമരായി ഇരിക്കുകയാണ്. സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെയായിരുന്നു. അമ്മ പുറത്തു കടന്നു വരമ്പിലേക്കു നോക്കിനിൽക്കുകയാണ്. “അവൻ ഇന്നു ഇനി വരുകയിണ്ടാവില്ല സൗദാമിനി, നീ വന്നു കഴിക്കാ.. ” അപ്പുപ്പൻ സസൂഷ്മം പറഞ്ഞൊപ്പിച്ചു. അമ്മ ഇതു കേട്ടതായി ഭാവിക്കാതെ ഉറച്ചുതന്നെ നിൽക്കുകയാണ്. വയസ്സാൻ കാലത്തു വായിലെ പല്ലൊക്കെ കൊഴിഞ്ഞെങ്കിലും ഓണ സദ്യ ഉണ്ണാനുള്ള ആ ചുറുചുറുക്ക് ആ മുഖത്തു ഇപ്പഴും കളിയാടിയിരുന്നു. സമയം പോയതെ അറിഞ്ഞിരുന്നില്ല. വിളമ്പിയ കറികളെല്ലാം തണുത്തു തുടങ്ങിയിരിക്കുന്നു. “നിങ്ങൾ എന്നാൽ കഴിച്ചോളു ഇനി കാത്തിരിക്കണ്ട” എന്നു പറഞ്ഞു ഒടുവിൽ അമ്മ അടുക്കളയിലേക്കു പോയി. അപ്പോഴത്തെ ആ ഇടറിയ ശബ്ദവും അമ്മയുടെ മുഖത്തെ ആ ദുഃഖവും ഞാൻ മാത്രമേ കണ്ടിരുന്നുള്ളൂ.

അവിയലും തോരനും കൂട്ടുകറിയും അങ്ങനെ പലതരം കറികളും കൂട്ടിത്തിരുമ്മി വലിയ ഉരുളയാക്കി അമ്മുമ്മ അനുജത്തി കുഞ്ഞിമാളുവിനു ഇലയിൽ വച്ചുകൊടുത്തുകൊണ്ടിരുന്നു. അവൾ വലിയ കുട്ടിയായാൽ മാത്രമേ എന്നെയും അപ്പുപ്പനെയും പോലെ ഇരുന്ന ഉണ്ണാൻ പറ്റുകയുള്ളു. എന്നിട്ടും എന്തായിരിക്കും ഒരിക്കലും അമ്മുമ്മയും അമ്മയും വലുതായിട്ടും ഞങ്ങളുടെ കൂടെ ഇരുന്നു കഴിക്കാത്തത് ?.എനിക്കറിയില്ല.

സദ്യ ഒക്കെ നല്ലപോലെ ഉണ്ട് തീർന്നപ്പോഴാണ് അമ്മ പായസവുമായി വന്നത്. അപ്പുപ്പൻ ഇലയിൽ പായസം വാങ്ങി വടിച്ചു കഴിക്കുന്നത് കണ്ടു എനിക്കു ആദ്യം  അറപ്പാണ് തോന്നിയത് എങ്കിലും പിന്നീട് അതു ഒരു തമാശയായി തോന്നി. സദ്യ കഴിച്ചു പായസവും കുടിച്ചു കയ്യൊക്കെ കഴുകി ഉമ്മറപ്പടിയിൽ വന്നിരുന്നു. പുറത്തു കുറുഞ്ഞി പൂച്ച അമ്മ കൊടുത്ത ചോറും കറിയും ഒക്കെ നക്കി നക്കി കഴിക്കുകയാണ്. അപ്പുറത്തു വീട്ടിൽ ദാമു കൂട്ടുകാരുമായി ഊഞ്ഞാലാടുകയാണ് അവന്റെ കുടവയറും കുലുക്കി ഉള്ള അവന്റെ ആട്ടം കാണാൻ വീട്ടുകാരും ചുറ്റും കൂടിനിൽക്കുന്നുണ്ട്. അവനു ദാമുവിനെ പണ്ട്‌ മുതലേ ഇഷ്ടമല്ലാത്തതുകൊണ്ട് അവൻ ഇറങ്ങി പടിക്കലേക്കു ചെന്നു ദൂരെ വരമ്പിലേക്കു നോക്കിയിരുന്നു. കൊയ്ത്തു കഴിഞ്ഞ പാടം മുടിയൊക്കെ പോയ തന്റെ അപ്പൂപ്പന്റെ മൊട്ടത്തല പോലെ ഇരിക്കുകയാണ്. നട്ടുച്ച വെയിലത്തു അതു വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. അതിൽ ഒറ്റ നടുവിൽ വെട്ടിയൊതുക്കിയ വരമ്പിലൂടെ ആരോ ഒരാൾ നടന്നു വരികയാണ്. പോസ്റ്മാൻ ദിനകരൻ ചേട്ടനായിരുന്നു അത്‌. കൈയിൽ സാമാന്യം വലിയൊരു പെട്ടിയുമായി ആണ് അയാൾ നടന്നിരുന്നത്. പെട്ടിയുടെ ഭാരക്കൂടുതൽ കാരണം ഒരുവിധം വിഷമിച്ചായിരുന്നു ആ നടത്തം. പെട്ടിയുമായി വന്നു അതു പടിപ്പുരയിൽ കേറ്റിവച്ചിട്ടു എന്നെ നോക്കി അയാൾ ഒരു കത്ത് നീട്ടി.”ഉണ്ണി നീ പെട്ടെന്നു പോയി അമ്മയ്ക്കു കൊണ്ടു കൊടുക്കുക ഈ കത്ത്” എന്നു പറഞ്ഞു എന്റെ കൈയ്കളിലേക്കു സാമാന്യം വലിയ ഒരു കത്ത് തന്നു. “ഇതൊന്നും കാണാനും കേൾക്കാനും എനിക്ക് വയ്യ കുട്ടി” എന്നുപറഞ്ഞു അയാൾ തിരിച്ചു നടന്നു. പെട്ടിയും കത്തുമായി ഞാൻ അവിടെ തനിച്ചായി. പുറത്തു ആരുടേയോ ശബ്ദം കേട്ടിട്ടാണ് അമ്മ പടിപ്പുരയിലേക്കു വന്നത്‌. ഓടിച്ചെന്നു കത്ത് അമ്മയ്ക്ക് നീട്ടിയിട്ടു ഞാൻ അയാൾ അവിടെ വെച്ച പെട്ടിയുടെ അടുത്തേക്ക് ഓടി. നല്ല ഭംഗിയുള്ള എന്തൊ വസ്തു വച്ചു ഉണ്ടാക്കിയിരുന്നതായിരുന്നു ആ പെട്ടി. അച്ഛൻ കൊടുത്തയച്ചതാണെങ്കിൽ അതിൽ വേണ്ട സാമാനങ്ങളും കാണുമെന്നു ഉറപ്പാണ്.ഇതിനിടയിൽ പുറകിൽ നിന്നു ഒരു ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി.അമ്മ താഴെ വീണുകിടക്കുകയാണ്. ഓടിച്ചെന്നു അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോഴാണ് അമ്മ ബോധമറ്റു കിടക്കുകയാണ് എന്നു മനസിലായത്. അമ്മുമ്മയും അപ്പൂപ്പനും ഇതിനോടകം ഓടി വന്നിരുന്നു . അമ്മയുടെ കൈയിൽ നിന്നും പൊട്ടിച്ച ആ കത്ത് എനിക്ക് എങ്ങേനെയോ കിട്ടി. അച്ഛൻ ജോലിചെയ്തിരുന്ന പട്ടാള ഡിവിഷനിൽ നിന്നും ഉള്ള കത്തായിരുന്നു അത്‌. കത്തെടുത്ത ഞാൻ ഒന്നു വായിക്കുവാൻ ശ്രമിച്ചു.

വാക്കുകൾ കൂട്ടിവായിക്കാൻ പഠിച്ചു തുടങ്ങിയിട്ടുള്ളുവെങ്കിലും കത്തിലെ ചില വാക്കുകൾ എനിക്ക് കത്തിലെ ഉള്ളടക്കം എന്താണെന്ന് കാട്ടിതന്നോണ്ടിരുന്നു.ഒരോരോ വാക്കുകളും വായിച്ചു തീരുമ്പോളും വായിച്ചത് ഒക്കെ തെറ്റ്  ആവണമേ എന്നു മനസ്സിൽ പറഞ്ഞോണ്ടേയിരുന്നു ഞാൻ.

അച്ഛൻ മരിച്ചിരിക്കുന്നു. അച്ഛന്റെ പട്ടാളത്തിലെ സമ്പാദ്യവും പേറി ആ പെട്ടി മാത്രം അവിടെ അവശേഷിച്ചു. വീശിയടിച്ച കാറ്റ് നിശബ്ദമായി മൂകസാക്ഷി ആവുക മാത്രമേ ചെയ്തുള്ളു. ഒരുപാടു ചോദ്യങ്ങളും ഉത്തരങ്ങളും മനസ്സിൽ കിടന്നു പതഞ്ഞു പൊങ്ങിക്കൊണ്ടിരുന്നു. അകത്തു അമ്മയുടെ കരച്ചിൽ കേട്ടു കേട്ടു കരയാൻ വയ്യാതെ ആയിരിക്കുന്നു. മാവേലിയും ഓണവും ഒക്കെ ഇനിയും വന്നുപോയാലും അച്ഛൻ മാത്രം ഇനി വരില്ല എന്ന സത്യം മാത്രം മനസ്സിൽ അവശേഷിച്ചു. അച്ഛനായി ഒഴിച്ചിട്ട ഓണസദ്യ നോക്കി ബലികാക്കകൾ നിശബ്ദരായി ഇരുന്നു. അവർക്കും എന്തിനു ഈ മൗനം. 

Advertisements

അപ്പു : ചെറുകഥ : ഭാഗം 2

മഴ മാറിയിരുന്നു.  ഇരുട്ടു വര്ധിച്ചുവന്നു. അപ്പു മുറി വിട്ടു അപ്പോഴേക്കും പോയിരുന്നു. സൂര്യൻ വിധൂരതയിൽ എവിടേയോ ഒരു മലഞ്ഞെരുവുകളിൽ ഒളിഞ്ഞിരുന്നു. ഞാൻ എഴുന്നേറ്റു ലൈറ്റിട്ടു. ബൾബ് സൃഷ്ട്ടിച്ച ഒരുതരം മങ്ങിയ മഞ്ഞവെളിച്ചം അവിടെ ആകെ പരന്നിരുന്നു. അപ്പോഴാണ് അപ്പു പറഞ്ഞ വാക്കുകൾ എന്റെ മനസിലേക്ക് കടന്നുവരുന്നത്. കുട്ടേട്ടൻ മരിച്ചു എന്നു അപ്പുവിന്റെ അമ്മ ഒരിക്കൽ എന്നോട് പറയുകയുണ്ടായി. നാട്ടിൽ വച്ചു ദീനം കലശമായിരുന്നു. മരണശേഷം നാട്ടീന്നു പോരുകയായിരുന്നത്ര. അപ്പു പറഞ്ഞത് സത്യമാണെങ്കിൽ അവരെന്നോട് പറഞ്ഞതൊക്കെ ഒരു കളവായിരുന്നോ. അതോ ഞാനാണോ കളവു പറയുന്നത്.  തീർത്തും അപരിചിതമായ ഈ നഗരത്തിൽ ഒറ്റയ്ക്ക് വന്നു ഒരു സ്ത്രീ മക്കളുമായി താമസമാകണമെങ്കിൽ നിഗുഢമായ ഒരു ഭൂതകാലം അവർക്കുണ്ടായിരിക്കണം. ഒരുപാടു ചോദ്യങ്ങൾക്കു ഇനിയും ഉത്തരം കിട്ടാനുണ്ട്. അല്ല ഇതൊക്കെ ചോദിക്കാനും അറിയാനും ഞാൻ അവരുടെ ആരാണ്. ഒരു ചിട്ടയുമില്ലാത്ത ഒറ്റപ്പെട്ട  ഈ ജീവിതത്തിൽ ചോദ്യങ്ങൾക്കൊകെ എന്തു പ്രാധാന്യം. ഈ ചിന്തകൾക്കിടയിൽ ഉറക്കം പതിയെ എന്നെ കീഴ്പെടുത്തികൊണ്ടിരുന്നു.പുറത്ത് ബഹളം കേട്ടാണ് ഞാൻ എഴുന്നേറ്റത്. വാതിൽ തുറന്നു പുറത്തേക്കു നോക്കിയപ്പോൾ ഒരാൾക്കൂട്ടം. അപ്പുറത്തു അപ്പുവിന്റെ വീട്ടിൽ എന്തോ സംഭവിച്ചിരിക്കുന്നു. അഴിഞ്ഞു തുടങ്ങിയ മുണ്ട് മുറുക്കിയുടുത്തു ഞാൻ അങ്ങോട്ടേക്ക് ചെന്നു. അപ്പുറത്തും ഇപ്പറത്തുമായി താമസിക്കുന്ന സർവത്ര വീട്ടുകാരും അവിടെ വട്ടംകൂടി നിൽക്കുന്നു. മുറിയിലേക്ക് ഞാൻ ഒരുവിധം കsന്നുകൂടി. ഇരുണ്ട ട്യൂബ് ലൈറ്റ്  വെളുച്ചത്തിൽ ആരോ താഴെ മലർന്നടിച്ചു കിടക്കുകയാണ്. അൽപ്പം മാറി അപ്പുവിന്റെ അമ്മ ചോരയിൽ മുങ്ങി ചലനമറ്റു കിടക്കുന്നു. അവർ മരിച്ചിരിക്കുന്നു.എന്റെ കയ്യ് കാലുകൾ ആകെ വിറച്ചുതുടങ്ങിയിരുന്നു. ഞാൻ ഒരുവിധം പുറത്തിറങ്ങി എന്റെ മുറിയിലേക്ക് ചെന്നു. കട്ടിലിൽ അലസമായി ഇട്ടിരുന്ന സിഗരറ്റ് പാക്കറ്റ് തുറന്നു ഒന്നെടുത്തു കത്തിച്ചു. ശരീരം അപ്പോഴും വിറച്ചുകൊണ്ടിരുന്നു. അപ്പോഴാണ് അപ്പുവിനെ കുറിച്ചു ഓർത്തത്. ഞാൻ ഞൊടിയിൽ മുറിവിട്ട് അങ്ങോട്ട് ചെന്നു. അപ്പോഴേക്കും പോലീസ് അവിടെ എത്തിയിരുന്നു. അവർക്കിടയിൽ ഞാൻ അവനെ കണ്ടു. അവന്റെ കണ്ണുകളിൽ നിഴലിച്ച  വെറുപ്പിന്റെ തീഷ്ണ ഭാവം ഞാൻ കണ്ടു. അവൻ അയാളെ കൊന്നിരിക്കുന്നു. കൂടെ അവന്റെ അമ്മയും മരിച്ചിരിക്കുന്നു. പോലീസ് അവനെ കൊണ്ടുപോവുകയാണ്. അവൻ എല്ലാം ഏറ്റുപറഞ്ഞിരിക്കുന്നു. എന്നാൽ അവിടെ മരിച്ചു കിടക്കുന്ന ആ മനുഷ്യൻ ആരാണെന്നു മാത്രം അവൻ പറഞ്ഞില്ല. പുറത്തു മഴ പെയ്തു തുടങ്ങിയിരുന്നു. നഗരം ഉണർന്നിരിക്കുന്നു. പോലീസ് അവനെ കൊണ്ടുപോകുകയാണ്. കോവണിപ്പടികൾ ഇറങ്ങി അവർ റോഡിലൂടെ നടന്നു.തല താഴ്ത്തി നടന്നിരുന്ന അവൻ ഞൊടിയിൽ തിരിഞ്ഞു എന്നെയൊന്നു നോക്കി. ആ കണ്ണുകൾ എന്തോ പറയാൻ ആഗ്രഹിച്ചിരുന്നു. അതെ ഈ ലോകത്തു എനിക്കും അവനും മാത്രമറിയുന്ന ഒരു സത്യം. 

ആ മനുഷ്യൻ… 

The Day Of Living Dead: Different Apocalyptic World

It was the day the world changed. The day the phenomenal death has finally given up. Humanity woke up to see a day when humans ceased dying. Even if you are aged and your flesh withered out exposing your frail bones you still keep on living. Infants born are placed with much burden of acknowledging every bunch of ancestors who created so much confusion and fuzz that infants born in a generation decided not to acquiesce anyone other than their dada and mama. While infants have their own troubles ,the world order was totally in jeopardy. The democracy soon was more a deflated balloon and finally it collapsed. Money soon disappeared and war broke out and went cold soon as war can never be war when no one dies. Borders disappeared and countries shut down. People moved freely all around with no system or rules whatsoever to stop them. Nobody bother to kill nobody as death was erased from their reality. Terrorists disappeared and criminals was no where to be seen. 

With boredom some even tries to go to outer space but was left in space as rocket boosters failed. People tried their best to die but nothing happened and was left only with burden of pain one way or another. Earth become so populated that it was impossible to move around and one day people vowed not to give birth again as sex was soon restricted and eventually forgotten in time. Human were deprived of all sins as nobody find meaning with existence.Religions have disappeared long ago that it never was a form of comfort. People soon lost count on their relatives as men and women moved all around the world without any particular reason and soon lost count on relationship too. Food become scare and earth became dirtier. All moved around as caste,creed,colour or any of other differences does not matter at all as living dead keep on walking as hope and prospect of future was uncertain.

അപ്പു : ചെറുകഥ : ഭാഗം 1

മഴ തുള്ളികൾ തുറന്നിട്ട വാതിലിലൂടെ കടന്നുവന്നുകൊണ്ടിരുന്നു. അപ്പു പതിവില്ലാതെ ഉമ്മറപ്പടിയിൽ ചടഞ്ഞുകൂടി ഇരിക്കുന്നുണ്ട്. ഇങ്ങനെ ഒരു അവസ്ഥയിൽ അവനെ കാണാറില്ലാത്തതാണലോ. അമ്മ  അവനെ ചീത്തപറഞ്ഞു കാണും. അച്ഛനില്ലാതെ വളർന്ന കുട്ടിയല്ലേ എന്നു കരുതി ലാളിച്ചു തന്നെയാണ് അവനെ വളർത്തുന്നത്. ചെക്കൻ ചീത്തയായി എന്നാണ് അടുത്ത വീട്ടിലെ ലളിത ടീച്ചർ പറയണത്.അതിശയോക്തി കലർത്തി സംസാരിക്കാൻ ടീച്ചർ ആരേലും മിടുക്കി ആണലോ. അപ്പുവിന്റെ അമ്മ പട്ടണത്തിലെ ഒരു തുണിക്കടയിലാണ് ജോലി. സാമാന്യം ബേധപ്പെട്ട ഒരു കുടുംബം. അല്ലറചില്ലറ വേലത്തരം ഒക്കെ ഒപ്പിക്കുമെങ്കിലും അപ്പു മിടുക്കനാണ്.

മഴ പുറത്തു തിമിർത്തു പെയ്യുന്നുണ്ട്. അവധി ദിവസമായതുകൊണ്ട് പുറത്തു നിരത്തിലൊന്നും അധികം വാഹങ്ങൾ കാണുന്നില്ല. മഴവെള്ളം കെട്ടിക്കിടന്നു റോഡ് ആകെ അവശനിലയിലാണ്. റോഡ് ഏതു ഓട ഏതെന്നു തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ പല സർക്കസുകളും കാട്ടിവേണം ഒന്നു റോഡ് മുറിച്ചു കടക്കാൻ. തണുത്ത നേർത്ത കാറ്റ് ജനൽച്ചിലയിലൂടെ കടന്നു വന്നുകൊണ്ടിരുന്നു. കഴിഞ്ഞ ഇലക്ഷന് നിന്ന ഒരു സ്ഥാനാർത്ഥിയുടെ ഫ്ളക്സ് ബോർഡ് റോഡിൽ ഓടയ്ക്കു തടസ്സമായി കിടക്കുന്നുണ്ട്. വെള്ളം ഓടയിലേക്കു പോകാതെ അവിടെ നിറഞ്ഞു നിൽക്കുകയാണ്. 

ഇതിനിടയിൽ എപ്പോഴോ അപ്പു മുറിയിലേക്കു കടന്നു വന്നിരുന്നു. അവൻ  അവിടെ ഞാൻ അലസമായി ഇട്ടിരുന്ന ചില പത്രങ്ങൾ മറച്ചുനോക്കുകയായിരുന്നു. അവന്റെ മുഖം മ്ലാനമായിരുന്നു. ഏതോ ഒരു വിദൂര ചിന്തയിലായിരുന്നു അവൻ. അലസമായി അവൻ പേജുകൾ മറച്ചുകൊണ്ടിരുന്നു. ‘അപ്പു നിന്നെക്കെന്തു പറ്റി, അമ്മ ചീത്ത പറഞ്ഞോ. എന്തോ ഒരു പന്തികേടുണ്ടാലോ ചെറുക്കാ’, ഞാൻ ചോദിച്ചു. അവൻ പക്ഷെ നിശ്ശബ്ദനായി ഇരിക്കുക മാത്രം ചെയ്തുള്ളു. തെല്ലു ഇടവിട്ടു അവൻ എന്നെ ഒന്നു നോക്കുക മാത്രം ചെയ്തു.അവന്റെ കണ്ണുകൾ എന്തൊ പറയാൻ ആഗ്രഹിക്കുനുണ്ടായിരുന്നു. ഞാൻ നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞുതുടങ്ങി ‘ഇന്നു പതിവില്ലാതെ ഒരു കത്ത് വന്നിരുന്നു. വാങ്ങിയത് ഞാനായതു കൊണ്ട് വിലാസം ഞാൻ കാണുകയുണ്ടായി. അതു എന്റെ അച്ഛൻ എഴുതിയിരിക്കുന്നതാണ്, മരിച്ചു എന്നു അമ്മ പറഞ്ഞ എന്റെ അച്ഛൻ.കത്ത് വായിച്ച അമ്മ ആകെ ഭയന്നിരുന്നു. അമ്മയോട് പലവട്ടം ചോദിച്ചിട്ടും അമ്മയൊന്നും പറഞ്ഞുമില്ല ആ കത്ത് കത്തിച്ചും കളയുകയും ചെയ്തു’. പറയുംതോറും അവന്റെ വാക്കുകൾ ഇടറിയിരുന്നു.അവനോടു എന്തു പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ ഞാൻ ആകെ കുഴഞ്ഞു. അവൻ പിന്നെയും എന്തൊക്കെയോ എന്നോട് പറയാൻ ആഗ്രഹിച്ചു, പക്ഷെ തീർത്തും നിശബ്ധനായി ഇരുന്നതേയുള്ളു. ഞാനും ഒന്നും പറഞ്ഞില്ല.മനുഷ്യ സഹജമായ വികാരങ്ങളാൽ അടിമപ്പെട്ട ഒരുവനായി മാറിയോ എന്നെനിക്കു ഇപ്പോൾ തോന്നുന്നു. പുറത്തു പെയ്യുന്ന മഴയുടെ നേർത്ത ശബ്‍ദം അവന്റെ അമര്ഷമോ അതോ വിരഹമോ.  എനിക്കറിയില്ല, എനിക്കൊന്നുമറിയില്ല. 

My TV Story 

TV and news are an integral part of my life as well as my profession. Years ago I never thought of becoming a part of media in any sort of manner. But eventually the tide was so strong that I end up in the world of media. This story is about how I used to see the TV news back in days when I was  a kid and as well as how it turned out to be these days.

When I was small the TV we used to have home was an odd colored one which was in a bizarre shape along with an antenna placed at terrace which was often placed awkwardly in different angles multiple time a year. In those days we only had a Doordarshan channel and therefore we didn’t need to worry about skipping through multiple channels or programmes like in these days. Either being young or old, it doesn’t matter on what we watch since we used to see programmes of all sort all day as the programmes were limited. It’s like a 6 year old boy watching how to plant so and so seed on a so and so field from a programme intended for the farming community. It may sound a little bit bizzare to western readers but it was that we used to have those days as I was from a lower middle class family who can’t afford the montly cable channel prices .I used to watch many of the programmes varying from soap operas to weekend films as well as some repeated commericals which I used to love those days and not anymore, good Lord. In between all these programmes were the news bulletins that used to be broadcasted in peak hours . News bulletins in those days were a complete mystery to me. I used to have a lot of doubts like how the guy sitting behind the large desk read all the news stuff in a go   ( to your knowledge news readers and anchors generally uses ‘ teleprompter ‘ or ‘cue cards’ ) or how do they get all these news. Also in those days news pattern used to be pretty straight forward as it was easier for an uneducated as well as an educated to get hold of an overall view about what so ever is happening around. I used to watch TV and know much about what happens easier those days than surfing around in multiple platforms and digging out certain pitches for the stories these days. Another drastical change in news bulletins were the increase in panel discussions and debates which these days are a main source of tv rating. It becomes so much complicated that an average viewer find it so much hard to gather some important news stories. It is also a trend these days that even during the peak hours the news channels clash each other on panel discussions on various topics rather than airing likewise an old school news bulletins. These panel discussions have wide array of topics ranging from sometimes about a serious political vendatta to about clash of celebrities which looks absolutely stupid sometimes that well known panel guests shows their true colors live on tv. Looking at these panel discussions and comparing it to old times I find old school was much more appealing and educative in every sense than what we have now. 

If I was born and raised in the current context I would have never chosen a path of journalism whatsoever.

Who Is Responsible For This Agricultural Crisis?

Indian agrarian economy is under scrutiny as to the what media used to say these days. But looking in close with what they say we could not come into a static conclusion on what the real problem is with our agricultural sector. For example recent protests by farmers in different states across the country have created a momentum with protest widespreading across the nation alongside the rising news of frequent suicides. As to contain these issues the ruling parties at different states are just doing the same old trick of waiver of farmer’s bank loans. Thus for a period or a season everything goes well until next year when same old drama arises once again. Media and political think tanks continue to play the safe vote bank politics and blaming games on governmental policies and at the end of day what’s left will be the unsolved issue and same old crisis.

Before looking forward into much more of current  issue let look somehow backward into how our agricultural sector performed and evolved itself during last century. Indian agricultural economy after the independence had gained momentum rapidly during the 50s and 60s thanks to lack of industrial growth and 5 year plan. Also the green revolution during the time further paved the way for the growth of the sector. Farmer’s shifted their traditional form of farming techniques to modern world changes and it does reflected in growth. During those period of 60s show agricultural sector provide almost half the total GDP and whose contribution has declined rapidly down these days and continue to fall rapidly. Even so rapid production does occur certain year but more off as a fluctuating phenomena which causes rapid changes in market value of the produces every year. The changes in pattern of weather as well as unpredictable rainfall does create fear among the farmers. Besides the frequent policies by government in last few decades the production of food crops and pulses increased rapidly and thus farmers shifted themselves into different crops as well.But despite putting forward these changes the question still remains on whether these policies and implementation are efficiently reaching the farmers. Falling and fluctuating base prices, Corruption, lack of the proper medium of implementation of government policies etc have further impacted the farmers. Inflow of Foreign Direct Investment to agricultural sector are still a debatable subject on whether it will be a lifeline for farmers or a death wish.

Nowadays anything and everything around the globe can impact our livelihood which means even if Trump decide to invest on Indian agriculture Sector or even decide to go a step forward in tweeting some “confefe” about Indian Agriculture Sector it  means to have an impact on Indian Agriculture. Who knows may overnight every problem will be solved and this story would have a happy ending.

Image: Google  

Blogging Days … I Am Back 

It’s been so long since I have posted something in my blog. Life had changed little bit since then and I am so happy to let you know that I have completed my graduation successfully. Also I moved myself into field of cinematography and video post production scenarios rather than dwelling in my comfort zone of photography. Since I have lot of exciting plans for future maybe I should have to look into field bit more seriously than ever before. Therefore the above posted video is a tryout version of VFX matte painting I tried using adobe after effects. It’s just an 15min work…Easy to learn..


My_Couples

Concept_Photography

A look at my Valentine’s day …

It was a Valentine’s day as usual and to me it was yet another day of laziness. I woke up late ,reached college late, thereafter peacefully slept a lot in unison with others at back bench till afternoon. 

By the lunch break I soon started noticing the vibes of Valentine’s day everywhere around the college. It was quite a different atmosphere and for the first time in my life I felt so happy to walk in midst of a crowded walkways filled with dozens of red roses . Everywhere I went I saw the couples enjoying the time off in a different mystical world that I have long forgotten. 

I spend rest of the day watching over people without interrupting anybody and it was the sole reason behind these concept photographs I took later the day using miniature couples of match sticks ….

Fly And The Lamp 

Ignite the fire inside you…

It was indeed beautiful today and the day was coming to an end in different colours and it was a very soothing feeling indeed for me. The bright colours of sky was soon replaced with the emerging darkness and elapsing time whispered to  light the lamp. Somewhere in a distance somebody lit a dim light which increased the intensity of darkness.Even i was totally tired I could still make of the many uninvited figures of shadows all around me which tried to catch hold of me. As night crawl slowly I was too tired of anymore fighting and was soon dragged into a bottemless pit of unknown entity. I tried in vain to cry my lungs out for help but no voice came out. I saw in distant a dim light and it was getting hotter and hotter as I fall .I could still see others helpless and tired just alike me falling down on and on. As the light soon engulped me I could feel no more pain and what’s left there was emptiness.

We Could See.. Because We Are Photographers..

Chembra Peak, Wayanad, Kerala

This peak is a lesser known place but a beautiful place for trekking and a short 4km mountaineering . The most beautiful part of it is the presence of a naturally formed lake in shape of ‘Love’ which is regarded as a popular spot for Valentine’s day celebration. The rough terrain and presence of elephants and Fox can sometimes pose dangers after visiting time.

Do you know that the beautiful part of being a freelance photographer is travelling day after day to most exotic places close to what nature has created. We are thus exposed to close proximity of nature than anybody else.

I love the part when I have seen a new perspective for a photo which is quite enough to quench my thirst for creativity. Apart from being a natural enthusiast my attention on wildlife photography turned upside down after I sought pleasure in experimenting with social photography quite too often these days. Thus the amount of travel I have taken last year has significantly gone down. But this year I managed to take two trips out of which one was just a leisure trip with my college-mates and the other was a single trip on to the hills and I quite feel so happy to be back in my old comfort zones.Here what makes me feel like a free flying bird is that nobody questions your authority or approach apart from the nature which quite often test you with its majestic peaks and wilderness. 

It’s been 2 years since my last trip to the forest district of Wayanad in southern India and my enthusiasm was rather high. But my expectations were soon down in vain as to what the forest district have turned into. The wildlife has gone down, temperature has risen, rise of human intervention in forest life have completely dissimated the image of nature and rise of artificiality is visible everywhere. I could not find happiness anywhere and feels so disturbed even with my sleep.

Was there a cry somewhere..Who knows ..As the midnight approached somewhere I could hear a cry that only few could understand, a cry to go back to past. As sleep slowly engulped me I could here a voice somewhere asking me 

Why?